Baby Manchi vs Union of India
കഥ തുടങ്ങുന്നത് 2007-ൽ ആണ്... 2007 നവംബറിൽ ജാപ്പനീസ് ദമ്പതികളായ ഇകുഫുമി യും യുകി യമദായും ഇന്ത്യയിൽ എത്തുന്നു.... കൃത്യമായി പറഞ്ഞാൽഗുജറാത്തിലെ ആനന്ദിൽ " ആകാംഷ " എന്ന് പേരുള്ള ഒരു വന്ധ്യത നിവാരണ കേന്ദ്രത്തിൽ.... ഉദ്ദേശ്യം ആയിടെ ഒരു ബ്രിട്ടീഷ് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സമ്മാനിച്ച് പൊടുന്നനെ മാധ്യമശ്രദ്ധ നേടിയ ഗൈനക്കോളജിസ്റ് Dr നയന പട്ടേലിനെ കാണുക. 2002-ൽ മാത്രം പ്രവർത്തനം ആരംഭിച്ച ആകാംഷ ക്ലിനിക് അറിയപ്പെട്ടു തുടങ്ങിയത് ഈ സംഭവത്തോടെയാണ്... ആദ്യമാദ്യം പ്രവാസികളായ ഇന്ത്യൻ ദമ്പതികൾ ആയിരുന്നു അവരെ തേടി എത്തിയിരുന്നതെങ്കിലും പിന്നീടത് വിദേശികളായി.. എന്തൊക്കെയായാലും ഇന്ത്യയിലെ ചെറു പട്ടണത്തിലെ ഒരു വന്ധ്യതാ നിവാരണ കേന്ദ്രം ഒരു രാത്രികൊണ്ട് വന്ധ്യതാ നിവാരണ ചികിത്സാ കമ്പോളത്തിൽ അതിന്റേതായ ഇടം പിടിച്ചു.... തങ്ങളുടെ കുട്ടിയെ വഹിക്കാനുള്ള വാടക ഗർഭപാത്രം തേടിയെത്തിയ ആ ദമ്പതിമാർക്ക് നിരാശരാകേണ്ടി വന്നില്ല.... പ്രീതി ബെൻ മേത്ത എന്നൊരു വീട്ടമ്മയെ ഡോക്ടർ അവർക്കായി കണ്ടു പിടിച്ചു കൊടുത്തു... ഇവിടെ ആദ്യമുദിക്കുന്ന ചോദ്യം എന്തു കൊണ്ട് യമദാ ദമ്പതികൾ ഇന്ത്യ പോലെ ഒരു വികസ്വര...