പോസ്റ്റുകള്‍

പ്രദീപ്

ഇമേജ്
  പറഞ്ഞു വരുന്നതെൻറെയൊരു നാട്ടുകാരനെ കുറിച്ചാണ് . പ്രദീപ് ( പേര് മാറ്റിയിട്ടുണ്ട് ), ഞങ്ങൾ സമപ്രായക്കാരായിരുന്നു . മരിച്ചുപോയൊരാളെ കുറിച്ച് പറയുമ്പോൾ ആയിരുന്നു എന്ന് തന്നെയല്ലെ പറയേണ്ടത് ? അച്ഛന്റെ പരിചയക്കാരൻ ആയിരുന്നു പ്രദീപ് . അവൻ ഗേറ്റിൽ എത്തി ഹോൺ അടിക്കുമ്പോൾ ഞങ്ങൾ പറയും അച്ഛന്റെ ഫ്രണ്ട് വന്നു എന്ന് . 35 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും അച്ഛനും അവൻ സുഹൃത്തിനെ പോലെതന്നെ ആയിരുന്നു . അച്ഛൻ കൃഷി വകുപ്പിൽ ജോലി ചെയ്തിരുന്ന കാലത്തേ ഉള്ള പരിചയം ആണ് . സർവീസിലെ അവസാന വർഷങ്ങളിൽ ചിലതു ഡെപ്യൂട്ടെഷനിൽ CADA- യുടെ ഞങ്ങളുടെ ഗ്രാമം ഉൾപ്പെടുന്ന ഡിവിഷനിൽ ആയിരുന്നു അച്ഛൻ ജോലി ചെയ്തിരുന്നത് . നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായ നെയ്യാർ ഡാം ഞങ്ങളുടെ ജില്ലയിലാണ് . ജില്ലയുടെ പല ഭാഗങ്ങളിലേക്കു കനാലുകൾ വഴി കാർഷികാവശ്യത്തിനായി അവിടെനിന്നും ജലം എത്തിക്കുന്നു . അത്തരം ഒരു കനാൽ ഞങ്ങളുടെ ഗ്രാമത്തിലൂടെയും കടന്നു പോകുന്നുണ്ട് . കേരളത്തിലെ ജലസേചന പദ്ധതികളുടെ പ്രയോജനം പൂർണ്ണമായും കാർഷിക പദ്ധതികൾക്ക് വേണ്ടി ലഭ്യമാക്കുന്നതിനായി 1986 - ...